കാസ്റ്റിംഗ് കൗച്ചും കളിയാക്കലും ഉണ്ടായിട്ടും സിനിമയിൽ ഐശ്യര്യ നേടിയ വിജയം | filmibeat Malayalam

2018-01-10 828

സിനിമയില്‍ ഒരു പാരമ്പര്യവും ഐശ്വര്യ രാജേഷിനില്ല. കറുപ്പ് നിറത്തെ കളിയാക്കിയും അപമാനിച്ചും പലരും ഐശ്വര്യയെ തഴയാന്‍ ശ്രമിച്ചുവെങ്കിലും അതില്‍ നിന്നെല്ലാം മുന്നേറി. കാസ്റ്റിങ് കൗച്ചിലൊന്നും വീഴാതെ ഇന്ന് ബോളിവുഡ് ലോകം വരെ കീഴടക്കിയ ഐശ്വര്യയുടെ യാത്രയിലൂടെ ഈ പിറന്നാള്‍ ദിനത്തിലൊന്ന് സഞ്ചരിക്കാം.2011 ലാണ് ഐശ്വര്യയുടെ തലവര മാറ്റിയെഴുതിയ ആ സിനിമ സംഭവിച്ചത്. അവര്‍കളും ഇവര്‍കളും എന്ന ചിത്രത്തിലൂടെ ഐശ്വര്യ വെള്ളിത്തിരയിലെത്തി.ആദ്യ ചിത്രത്തില്‍ അത്ര തിളങ്ങാന്‍ സാധിച്ചില്ല. തൊട്ടടുത്ത വര്‍ഷം ഐശ്വര്യയ്ക്ക് ആട്ടക്കത്തി എന്ന ചിത്രം കിട്ടി. അതിശയിപ്പിക്കുന്ന അഭിനയ പ്രകടനമായിരുന്നു ചിത്രത്തില്‍ ഐശ്വര്യയുടേത്. മികച്ച അഭിപ്രായങ്ങള്‍ അഭിനയത്തിന് ലഭിച്ചു.അപ്പോഴേക്കും ഐശ്വര്യ തമിഴകത്ത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 2016 ല്‍ ഐശ്വര്യ ധര്‍മദുരൈ എന്ന ചിത്രത്തില്‍ അഭിനയിച്ച് നിരൂപകപ്രശംസ വരെ നേടിയെടുത്തു.2017 ല്‍ മറ്റൊരു മാജിക് കൂടെ ഐശ്വര്യയുടെ ജീവിതത്തില്‍ സംഭവിച്ചു. ഡാഡി എന്ന ചിത്രത്തിലൂടെ ബോളിവുഡിലും സാന്നിധ്യം അറിയിച്ചു. വെറുതേ അങ്ങ് അറിയിക്കുകയല്ല.
These photos of Aishwarya Rajesh prove that she is elegance personified

Videos similaires